Monday, October 14, 2024
Homeഅമേരിക്കഏറ്റുമുട്ടാൻ ഗൂഗിൾ; ഐഫോൺ പ്രോ 16 ഡിസ്‌പ്ലെ പുതിയ പിക്‌സൽ ഫോണിൽ | ഫ്‌ലാഗ്ഷിപ്പിൽ തന്ത്രം...

ഏറ്റുമുട്ടാൻ ഗൂഗിൾ; ഐഫോൺ പ്രോ 16 ഡിസ്‌പ്ലെ പുതിയ പിക്‌സൽ ഫോണിൽ | ഫ്‌ലാഗ്ഷിപ്പിൽ തന്ത്രം മാറ്റുന്നു.

വിപണിയിൽ വലിയ വിലയ്ക്കാണ് വിൽപനയ്ക്ക് എത്തിയിരുന്നതെങ്കിലും ആ നിലവാരത്തിനനുസരിച്ചുള്ള ഡിസ്‌പ്ലേ ആയിരുന്നില്ല ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഉണ്ടായിരുന്നത്. 2023-ലെ പിക്‌സല്‍ 8 ഫോണ്‍ പുറത്തിറങ്ങിയതോടെയാണ് ആ സമ്പ്രദായത്തില്‍നിന്ന് ഗൂഗിള്‍ വഴിമാറി നടന്നത്. അത്യാധുനിക ഒ.എല്‍.ഇ.ഡി. പാനലുകളാണ് കമ്പനി ഈ ഫോണില്‍ ഉപയോഗിച്ചത്. 2400 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് വാഗ്ദാനം ചെയ്യുന്ന പിക്‌സല്‍ 8-ന്റെ സ്‌ക്രീനിന് മികച്ച ഊര്‍ജക്ഷമതയുമുണ്ട്.

എന്നാൽ, ഈ വര്‍ഷം പുറത്തിറങ്ങുന്ന പിക്‌സല്‍ 9 സീരീസ് ഫോണുകളില്‍ ഒരു പടികൂടി കടന്ന് ഗാലക്‌സി എസ് 24-ലെ പോലെ മുന്‍നിര ഒ.എല്‍.ഇ.ഡി. പാനൽ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ പിക്‌സല്‍ 9 സീരീസിനും പിക്‌സല്‍ ഫോള്‍ഡ് 2 ഫോണിനും വേണ്ടി സാംസങ് എം14 ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേ പാനലുകള്‍ നല്‍കുമെന്നാണ് കൊറിയയിലെ ഇ.ടി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫോണ്‍ 16 പ്രോ സീരീസിലും ഇതേ ഡിസ്‌പ്ലേ തന്നെ ആയിരിക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇതാദ്യമായി ഐഫോണുകള്‍ക്ക് സമാനമായ പാനലുകള്‍ പിക്‌സല്‍ ഫോണുകളിലും അവതരിപ്പിക്കും.

2600 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് വാഗ്ദാനം ചെയ്യുന്ന എം13 എല്‍.ടി.പി.ഒ. ഡിസ്‌പ്ലേ പാനലുകളാണ് സാംസങ് ഗാലക്‌സി എസ് 24-ല്‍ ഉപയോഗിച്ചിട്ടുള്ളത്. ചിലപ്പോള്‍ ഇതിലും കൂടുതല്‍ ബ്രൈറ്റ്‌നെസ് വാഗ്ദാനം ചെയ്കുകൊണ്ടായിരിക്കും പിക്‌സല്‍ 9 പുറത്തിറങ്ങുക. 6.03 ഇഞ്ച്, 6.2 ഇഞ്ച്, 6.7 ഇഞ്ച് എന്നിങ്ങനെ മൂന്ന് സൈസുകളിലാണ് പിക്‌സല്‍ 9 ഫോണുകള്‍ എത്തുക എന്നാണ് വിവരം. മൂന്നിലും സാംസങിന്റെ എ14 ഡിസ്‌പ്ലേ പാനലുകള്‍ ഉപയോഗിച്ചേക്കാമെന്ന് ‘ആന്‍ഡ്രോയിഡ് പോലീസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാംസങ്ങിന്റെ പുതിയ തലമുറ ഡിസ്‌പ്ലേ പാനലാണ് എം14. ഉയര്‍ന്ന ബ്രൈറ്റ്‌നെസും മികച്ച ഊര്‍ജ്ജക്ഷമതയും ഈടും വാഗ്ദാനം ചെയ്യുന്ന ഈ ഡിപ്ലേയ്ക്ക് കനം കുറഞ്ഞ ബെസലുകളാണുള്ളത്. ഇതുവഴി ഫോണിന് പൂര്‍ണമായും ‘ബെസെല്‍ ലെസ്’ ലുക്ക് ലഭിക്കും. അതേസമയം, ഡിസ്‌പ്ലേയ്ക്ക് സംരക്ഷണമായി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. ഗാലക്‌സി എസ്24-ല്‍ കോര്‍ണിങിന്റെ പുതിയ ഗൊറില്ല ആര്‍മര്‍ ഗ്ലാസ് ഉപയോഗിച്ചിരുന്നു. മികച്ച ഡിസ്‌പ്ലേ പാനലിലേക്ക് മാറുന്നതിനൊപ്പം കോര്‍ണിങിന്റെ ഗ്ലാസ് സംരക്ഷണം ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments