Monday, October 14, 2024
Homeഅമേരിക്കബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ ശരിയാക്കുന്ന മെക്കാനിക്ക് ! ഓസ്‌ട്രേലിയന്‍ പേടകം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ.

ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ ശരിയാക്കുന്ന മെക്കാനിക്ക് ! ഓസ്‌ട്രേലിയന്‍ പേടകം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ.

ഓസ്‌ട്രേലിയന്‍ ഇന്‍ സ്‌പേസ് സര്‍വീസിങ് സ്റ്റാര്‍ട്ട്അപ്പ്ആയ സ്‌പേസ് മെഷീന്‍സ് കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യലിമിറ്റഡും തമ്മില്‍ കരാര്‍. സ്‌പേസ് മെഷീന്‍സ് കമ്പനിയുടെ രണ്ടാമത്തെ ഒപ്റ്റിമസ് പേടകം എസ്എസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ള കരാറാണിത്. 2026 ല്‍ ആയിരിക്കും വിക്ഷേപണം.

450 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ് ഓസ്‌ട്രേലിയ ഇതുവരെ രൂപകല്‍പന ചെയ്ത ഏറ്റവും ഭാരമേറിയ പേടകമാണ്. ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് സ്‌പേസ് മെഷീന്‍സ് കമ്പനി ലക്ഷ്യമിടുന്നത്. ബഹിരാകാശ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങി ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അതുവഴി അവയുടെ ആയുസ് വര്‍ധിപ്പിക്കാനും സാധിക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ തകരാറിലായ വാഹനങ്ങള്‍ റോഡിലെത്തി ശരിയാക്കുന്ന മെക്കാനിക്കിനെ പോലെ കേടായ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് ശരിയാക്കുകയാണ് സ്‌പേസ് മെഷീന്‍സ് കമ്പനിയുടെ ലക്ഷ്യം. അത്തരം ഒരു പേടകമാണ് ഒപ്റ്റിമസ്.

ബഹിരാകാശ രംഗത്തെ സഹകരണം ലക്ഷ്യമിട്ടുള്ള ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്‌പേസ് മൈത്രി ( മിഷന്‍ ഫോര്‍ ഓസ്‌ട്രേലിയ-ഇന്ത്യാസ് ടെക്‌നോളജി, റിസര്‍ച്ച് ആന്റ് ഇനൊവേഷന്‍) സഹകരണത്തിന്റെ ഭാഗമായാണ് ഈ കരാര്‍. 2024 ഏപ്രിലിലാണ് സ്‌പേസ് മെഷീന്‍സ് കമ്പനി സ്‌പേസ് മൈത്രി പ്രൊജക്ട് പ്രഖ്യാപിച്ചത്. 85 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇതിനായി ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വഴി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിച്ചത്.

സൗത്ത് ഓസ്‌ട്രേലിയയിലെ സ്റ്റാര്‍ട്ട്അപ്പ് ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന സ്‌പേസ് മെഷീന്‍ കമ്പനിയ്ക്ക് സിഡ്‌നിയില്‍ നിര്‍മാണ കേന്ദ്രവും ബെംഗളുരുവില്‍ ഗവേഷണ കേന്ദ്രവുമുണ്ട്. സ്‌പേസ് മെഷീന്‍ കമ്പനിക്ക് പുറമെ സ്‌പേസ് മൈത്രി പ്രോഗ്രാമിന് കീഴില്‍ ലാറ്റ്കണക്ട് 60, സ്‌കൈക്രാഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികളില്ലൊം തന്നെ ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള മറ്റ് വിവിധ സ്ഥാപനങ്ങളും പങ്കാളികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments