പാകിസ്ഥാനിലെ യുവ ടിക് ടോക് താരം സന യൂസഫ് (17) ആണ് മരിച്ചത്. “പ്രതി വീട്ടിലെത്തി ഒന്നിലധികം തവണ വെടിയുതിർത്ത ശേഷം രക്ഷപെട്ടു” എന്നാണ് പോലീസിൽ നിന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത് രണ്ടു വെടിയുണ്ട ഏറ്റു വീണ സന സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്.
പാകിസ്താനിലെ യുവ ഇന്ഫ്ലുവൻസറായിരുന്ന സന സ്ത്രീകളുടെ അവകാശങ്ങൾ, സംസ്കാരം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് സന തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്.
പുതു തലമറയ്ക്ക് പ്രചോദനമാകുന്ന കണ്ടന്റുകളായിരുന്നു സനയുടേത്. സനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 1.2 മില്യൺ ഫോളോവേഴ്‌സും നാലു ലക്ഷം സബ്‌സ്‌ക്രൈബേഴ്സ് ആണുള്ളത്.



