Sunday, November 3, 2024
Homeഅമേരിക്കസി എം എ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് എക്സ്പ്രസ്സ് TNG ടീം ചാമ്പ്യന്മാർ

സി എം എ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് എക്സ്പ്രസ്സ് TNG ടീം ചാമ്പ്യന്മാർ

ആൽവിൻ ഷിക്കോർ

കോളേജ് വിഭാഗത്തിൽ എൽജിനിലെ പാർക്ക് ഡിസ്ട്രിക്ടിൽ നടന്ന ആവേശോജ്വലമായ ബാസ്കറ്റ്ബാൾ മത്സരത്തിൽ എക്സ്പ്രസ്സ് TNG ചാമ്പ്യാന്മാരായി. ചമ്പ്യാന്മാർക്ക് വിനു മാമ്മൂട്ടിൽ സ്പോൺസർ ചെയ്യുന്ന മത്തായി മാമ്മൂട്ടിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി യും ക്യാഷ് അവാർഡും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജെസ്സി റിൻസി സമ്മാനിച്ചു . റണ്ണേഴ്‌സ് അപ്പ് ആയ NLMB ടീമിന് ഷിബു മുളയാനിക്കുന്നേൽ സ്പോൺസർ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി യും ക്യാഷ് അവാർഡും വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ കൈമാറി .

ടൂർണമെന്റ് MVP ആയ അരുൺ രാജേഷ്ബാബു വിന് ജോസ് മണക്കാട്ട് സ്പോൺസർ ചെയ്ത M V P ട്രോഫിയും ക്യാഷ് അവാർഡും അവസാന മത്സരത്തിലെ എംവിപി ആയ ആന്റണി പ്ലാമൂട്ടിലിന് ഫിലിപ്പ് പുത്തൻപുരയിൽ സ്പോൺസർ ചെയ്ത ഫൈനൽസ് എംവിപി ട്രോഫിയും ബെസ്റ്റ് ഡിഫൻസിവ്‌ പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ട റ്റെജ് ജോൺസണ് ജോൺസൺ കണ്ണൂക്കാടൻ സ്പോൺസർ ചെയ്ത ഡിഫൻസ് പ്ലെയേഴ്സ് ട്രോഫിയും ടോം സണ്ണി (New York Life Insurance) സ്പോൺസർ ചെയ്ത വ്യക്തിഗത ട്രോഫിയും വിതരണം ചെയ്തു . ജോർജ് മോളക്കൽ , രാജു വിൻസെന്റ് എന്നിവർ ഈ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാരായിരുന്നു. ടൂർണമെൻറ് നടത്തിപ്പിന് ചുക്കാൻ പിടിച്ച മനോജ് അച്ചേട്ടും ജോർജ് പ്ലാമൂട്ടിലും എല്ലാവർക്കും നന്ദി പറഞ്ഞു. സിഎംഎ ബോർഡ് മെമ്പർ ആയ ജോസ് മണക്കാട്ട്, മാത്യു ജയ്സൺ മുൻ പ്രസിഡന്റ് ജോൺസൺ കണ്ണൂർക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു

ഒന്നാം സമ്മാനം നേടിയ എക്സ്പ്രസ് ടി എൻ ജി ടീമിനെ നയിച്ചത് മാത്യു അച്ചാട്ട് ആൻറണി പ്ലാമൂട്ടിൽ എന്നിവരായിരുന്നു. ആൻറണി കുരിയൻ, റ്റെജ് ജോൺസൺ, അരുൺ രാജേഷ് ബാബു, രോഹൻ റ്റിവെലിൽ, റയാൻ ജോർജ്, ഡെന്നി പ്ലാമൂട്ടിൽ, ജോസഫ് ചിറയിൽ, സാക്ക് ചിറയിൽ, ഷോൺ ചിറയിൽ എന്നിവർ ടീം അംഗങ്ങളായിരുന്നു

റിപ്പോർട്ട് : ആൽവിൻ ഷിക്കോർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments