Sunday, December 8, 2024
Homeഅമേരിക്കവർഗ്ഗം, മതം, സംസ്കാരം എല്ലാത്തിനും അതീതമായി മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശമാണ് ശ്രീനാരായണ​ഗുരു പകർന്നു നൽകിയത്:...

വർഗ്ഗം, മതം, സംസ്കാരം എല്ലാത്തിനും അതീതമായി മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശമാണ് ശ്രീനാരായണ​ഗുരു പകർന്നു നൽകിയത്: ഫ്രാൻസിസ് മാർപാപ്പ

നവംബര്‍ 29-30 തീയതികളിലായി വത്തിക്കാൻ സിറ്റിയല്‍ ശിവഗിരി മഠം വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽനിന്നുള്ള സമ്മേളനത്തിൽ വർ​ഗം, മതം, സംസ്കാരം എല്ലാത്തിനും അതീതമായി മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശമാണ് ശ്രീനാരായണ​ഗുരു പകർന്നു നൽകിയത് എന്ന് മാർപാപ്പ. പ്രതിനിധികളുടെ സ്നേഹസംഗമത്തോടെയാണ് വത്തിക്കാൻ സിറ്റിയിൽ സർവമത സമ്മേളനത്തിനു തുടക്കമായത്.

ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ​ഗുരു എന്നും മാർപാപ്പ പറഞ്ഞു. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരു ലോകത്തിന് നൽകിയ എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ലോകത്തിന്‌റെ നന്മക്കായി മതങ്ങള്‍ ഒരുമിച്ച് എന്നതാണ് സര്‍വമത സമ്മേളനത്തിന്‌റെ സന്ദേശം. ഈ വിഷയം വര്‍ത്തമാനകാലഘട്ടത്തില്‍ വളരെ പ്രസക്തമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഗുരു രചിച്ച ‘ദൈവദശകം’ പ്രാർഥന സമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. ഫ്രാൻസിസ് മാർപാപ്പയുടെയും വിവിധ മതപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്ന് ദൈവദശകം വത്തിക്കാനിൽ മുഴങ്ങുക

മതസമ്മേളനത്തിൽ റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥുൻ ജെ. ഫ്രാൻസിസാണ് മോഡറേറ്ററാകുക. ഇന്നത്തെ പ്രധാന സെഷനുകളിൽ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യു.ടി.ഖാദർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശുദ്ധാനന്ദഗിരി തുടങ്ങിയവരും പ്രസംഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments