Sunday, May 24, 2026
Homeഅമേരിക്കകോംഗോയിലും ഉഗാണ്ടയിലും എബോള ബാധ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കോംഗോയിലും ഉഗാണ്ടയിലും എബോള ബാധ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കോംഗോയിലും ഉഗാണ്ടയിലും അപൂർവ ഇനത്തിൽപ്പെട്ട എബോള വൈറസ് ബാധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധയെ തുടർന്ന് ഇതുവരെ 80 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും ഉഗാണ്ടയുടെയും അതിർത്തി പ്രദേശങ്ങളായ മോങ്‌ബ്‌വാലു, ബുനിയ, റമ്പാറ ഹെൽത്ത് സോണുകളിലാണ് രോഗം പടർന്നുപിടിക്കുന്നത്.

ഇതുവരെ 8 മരണങ്ങളും 246 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രോഗികളെ ചികിൽസിച്ച ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. ഏപ്രിൽ 24-നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ പ്രതിരോധ സംഘടനയായ CDC നിലവിൽ ഇവിടെ ‘ലെവൽ 2’ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എബോളയുടെ അപകടകാരിയായ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന വകഭേദമാണ് ഇപ്പോൾ പടരുന്നത്. 2012-ന് ശേഷം ആദ്യമായാണ് ഈ വകഭേദം വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

നിലവിൽ ലഭ്യമായ എബോള വാക്സിനുകളോ മരുന്നുകളോ (ഇൻമാസെബ്, എബാംഗ, എർവെബോ തുടങ്ങിയവ) ഈ ‘ബുന്ദിബുഗ്യോ’ വകഭേദത്തിനെതിരെ ഫലപ്രദമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. വവ്വാലുകളിൽ നിന്നോ കുരങ്ങുകളിൽ നിന്നോ ആണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുടെ രക്തം, ശരീരദ്രവങ്ങൾ എന്നിവയിലൂടെ ഇത് മറ്റ് മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കാം.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com