മുംബൈ: മഹാരാഷ്ട്ര ദളിത് ഫെഡറേഷൻ അധ്യക്ഷൻ ഉത്തം മൊഹിതെയെ കുത്തിക്കൊലപ്പെടുത്തി. സാംഗ്ലിയിൽ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മൊഹിതെയുടെ വയറ്റിലാണ് കുത്തേറ്റത്.ഷാരൂഖ് ഷെയ്ഖ് എന്ന അക്രമിയെ സംഭവസ്ഥലത്തുവെച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. അക്രമവുമായി ബന്ധപ്പെട്ട് ചുറ്റുമുള്ള പ്രദേശങ്ങളിൽ സംഘർഷാവസ്ഥ ഉണ്ടായിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തെക്കുറിച്ച് വിശ്രാംബാഗ്, സാംഗ്ലി പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒട്ടേറെപ്പേരെ ചോദ്യംചെയ്തുവരുകയാണെന്നും ആക്രമണത്തിന്റെ പൂർണവിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.



