Sunday, May 24, 2026
Homeഅമേരിക്കസാൻ ഫ്രാൻസിസ്കോ ബേ ഏരിയ മലയാളികളുടെ ചിരകാല അഭിലാഷമായ കേരള ഹൗസ്സ് പ്രവർത്തനമാരംഭിക്കുന്നു !

സാൻ ഫ്രാൻസിസ്കോ ബേ ഏരിയ മലയാളികളുടെ ചിരകാല അഭിലാഷമായ കേരള ഹൗസ്സ് പ്രവർത്തനമാരംഭിക്കുന്നു !

-സജൻ മൂലപ്ലാക്കൽ

സാൻ ഫ്രാൻസിസ്കോ സിലിക്കൺ വാലിയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കറോളം വരുന്ന ക്യാമ്പസ്സിൽ ആണ് മലയാളികളുടെ ഈ അഭിമാന സ്ഥാപനം അണിനൊരുങ്ങുന്നത് .

ഇന്ത്യൻ ഡയാസ്പോറയുടെ, പ്രത്യേകിച്ച് ഗ്രേറ്റർ സാൻ ഫ്രാൻസിസ്‌ക്കോ ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ ശാരീരികവും മാനസികവും മാനസികവുമായ വളർച്ചക്കും ഉല്ലാസത്തിനും സഹായകരമായ വിവിധ പരിപാടികൾക്ക് വേദിയാകും വിധത്തിൽ, ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കുന്ന രീതിൽ ആണ് കേരള ഹൗസിന്റെ പ്രവത്തനങ്ങൾ ആസൂത്രണം ചെയ്തുവരുന്നത്.

4,500 ചതുരശ്ര അടി വലിപ്പമുള്ള ഒരു സാമൂഹിക സാംസ്കാരിക കേന്ദ്രം, കുട്ടികൾക്ക് സുരക്ഷിതമായ കളിസ്ഥലം, സ്പോർട്സിനും ഗെയിമുകൾക്കുമുള്ള സൗകര്യം, അത്ലറ്റിക്‌സിനുള്ള ഗ്രൗണ്ട് എന്നിവ അടങ്ങിയ കേരള ഹൗസ് സമുച്ചയത്തിന്റെ പ്രവർത്തനം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലും ഉള്ളവർക്ക് ഒന്നിച്ചു ചേരാനും , വിവിധ പരിപാടികൾക്കും ഉള്ള വേദിയാകും വേദിയാകുമെന്നു ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു , സെക്രട്ടറി ജീൻ ജോർജ്, ട്രഷറർ സുഭാഷ് സ്കറിയ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

മലയാളി സമൂഹത്തിന് ഒരു മഹത്തായ നേട്ടമായ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹകരിച്ച ബേമലയാളി ബോർഡ് ഓഫ് ഡിറക്ടർസ് , സന്നദ്ധ പ്രവർത്തകർ, സുഹൃത്തുക്കൾ , സ്പോന്സർസ്, എന്നിവരുടെ സമർപ്പണവും പിന്തുണയും വിലമതിക്കാനാവാത്തതാണന്നു അവർ ഓർമിച്ചു.

-സജൻ മൂലപ്ലാക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com