ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവെൻഷൻ. 2021-മൂന്നാം ദിവസം

റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 97-മത് ജനറൽ കൺവെൻഷൻ വെർച്ചലായി 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് കേന്ദ്രീകൃതമായി നടക്കുകയാണ്. മൂന്നാം ദിവസമായ ജനുവരി 19 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിച്ച മഹായോഗം 9. 30 ന് പര്യവസാനിച്ചു. ഇന്നത്തെ യോഗത്തിൽ പാസ്റ്റർ ജോൺ ജോർജ്ജ് അധ്യക്ഷത വഹിക്കുകയും യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും, പ്രാരംഭ പ്രാർത്ഥന പാസ്റ്റർ,Kingsley Chellan,Tamilnadu നിർവഹിക്കുകയും ചെയ്തു. അനുഗ്രഹീതമായ ഗാന ശുശ്രൂഷകൾക്ക് Christiangales, Adoor നേതൃത്വം നൽകി.

 പ്രാരംഭമായ സന്ദേശം പാസ്റ്റർ. M. P. ജോർജ്ജുകുട്ടി ദൈവത്തിൻ്റെ പുതുവഴികൾ എന്ന ചിന്താവിഷയം ആസ്പദമാക്കി ഉല്ല: 12:1-3 വാക്യങ്ങളിലൂടെ പുതുവഴികൾ അനുഭവമാക്കവാൻ വിളിക്കപ്പെട്ട അബ്രഹാം ദൈവാലോചനയക്ക് വിധേയമായിട്ടു തീരുമാനമെടുത്തു പുറപ്പെട്ടതായി കാണുമ്പോൾ എസ്രാ: 11: 8  ൽ  ദൈവവിളികേട്ടു, അനുസരിച്ചു, പുറപ്പെട്ടു എന്ന് വ്യക്തമാകുന്നു. വിശ്വാസത്താൽ അബ്രഹാം ദൈവ വഴികളിലൂടെ സഞ്ചരിച്ചു വാഗ്ദത്തം പ്രാപിച്ചു എങ്കിലും തൻ്റെ കണ്ണുകൾ നിത്യമായ ദൈവീകാ അനുഗ്രഹത്തിനായി കാംക്ഷിച്ചുകാത്തിരുന്നു. അത് തനിക്ക് മാത്രമല്ല, തൻ്റെ തലമുറയ്ക്കും, യേശുക്രിസ്തുവിലൂടെ മാനവരാശിയക്ക് ഒക്കെയും വിശ്വാസത്തിൻ പ്രാപൃമാക്കുവാൻ ഇടയായി തീർന്നിരിക്കുന്നു. ഈ ലോകത്തിൽ കാണുന്നതിനപ്പുറമുള്ള ദൈവാനുഗ്രഹത്തിലേക്ക് പ്രവേശിക്കാനുള്ള ഏകവഴി യേശുക്രിസ്തുവാണെ സത്യം തിരിച്ചറിഞ്ഞു നിത്യാ നുഗ്രഹത്തിനായി നമ്മുക്കും കാത്തിരിക്കാം. ലോകത്തിൽ പലതും നല്ലതാണ്  അധികം നല്ലത്, അനശ്വരമായത് സ്വർഗ്ഗീയമായ തത്രേ.

 ജനറൽ ട്രഷർ ബ്രദർ സജി മുളമൂട്ടിൽ പ്രസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും സന്തോഷത്തോടെ കൊടുക്കുക അനുഗ്രഹിക്കപ്പെടുമെന്നം. മാതൃകയായി മക്കാദോന്യ സഭയ്ക്ക് ലഭിച്ച ദൈവകൃപയും ചൂണ്ടിക്കാണിച്ചു. പാസ്റ്റർ രാജൻ ചാക്കോ എല്ലാറ്റിനായും  പ്രാർത്ഥിച്ചു. രണ്ടാമത്തെ ദൈവിക സന്ദേശം പാസ്റ്റർ K. J . തോമസ് വിഷയാസ്പദമായിത്തന്നെ യാക്കോ: 5: 17-18 വാക്യങ്ങൾ വായിച്ച് ഏലിയാ വിലൂടെയുള്ള ദൈവീക വഴികളെപ്പറ്റി വിശദീകരിച്ചു. രഹബയാമിൻ്റെ ഭരണകാലം രാജ്യം വിഭജിക്കപ്പെടുകയും യോരോബെയാം തുടങ്ങി പത്ത് ഗോത്രങ്ങൾ ഉള്ള ഇസ്രായേയിൽ വിഗ്രഹ രാധനയും, ബാൽ ആരാധനയും ശക്തിയാർജിച്ഛ ആഖാബിൻ്റെ കാലത്ത് ചുഴലിക്കാറ്റ് പോലെ കൊട്ടാരത്തിലെത്തിയ ഏലിയാബ്: മഞ്ഞും, മഴയും, ഐശ്വര്യവും നൽകുന്നത് ബാൽ ദേവനല്ല എന്ന്  തെളിയത്തക്ക നിലയിൽ ഞാൻ പറഞ്ഞിട്ടല്ലാതെ ഇനി മഞ്ഞും മഴയും ഉണ്ടാകില്ല എന്നു പ്രസ്താവിച്ചു. മൂന്നര വർഷത്തെ കൊടുംചൂടിലും യാമത്തിലും വലഞ്ഞ ജനതയെ മാനസാന്തര ത്തിലൂടെ ദൈവത്തിലേക്ക് തിരിച്ച് ദൈവത്തിൻ്റെ വഴി വെളിപ്പെടുത്തിയ ഏലിയാവ് എന്ന പ്രാർത്ഥന മനുഷ്യൻ, താഴ്മയും വിനയമുള്ളനും, നമുക്ക് സമ സ്വഭാവ മുള്ളവനു മായിരുന്നെങ്കിൽ ഈ കാലഘട്ടത്തിൽ നമ്മുടെ വിശ്വാസവും പ്രാർത്ഥനയും, താഴ്മയും ലോകത്തിന് മാനസാന്തരത്തിനും പുതുവഴിയും കാരണമാകട്ടെ എന്ന് പ്രത്യാശിച്ചു.

 പാസ്റ്റർ. P.A. കുരിയൻ പശ്ചിമബംഗാൾ, പാസ്റ്റർ. P. L. സാമുവൽ തെലുങ്കാന എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മൂന്നാമത്തെ സന്ദേശം പാസ്റ്റർ ഷാജി ഡാനിയേൽ യു. എസ് .എ . ദാവീദ് ലുടെ വെളിപ്പെട്ട പുതുവഴികൾ എന്ന ചിന്ത പങ്കുവച്ചു.2ശമു: 7: 18ൽ ഇത്രത്തോളം കൊണ്ടു വരുവാൻ ഞാൻ എത്തുളളു? എന്നും, ആട്ടിൻ തൊഴുത്തിൽ നിന്ന് എന്നെ വരുത്തിയെന്നും ഒന്നും ദാവീദ് തുറന്നുപറയുന്ന സത്യം ബോധ്യ മാക്കി, മനുഷ്യ വഴികൾ എല്ലാം തന്നെ ഉള്ളതിൽ നിന്നാണ് തുടക്കമെങ്കിൽ, ദൈവത്തിൻ്റെ വഴികൾ ഒന്നുമില്ലാത്ത അവസ്ഥയിൽനിന്ന് ആരംഭിച്ച് ഉന്നതമായ നിലയിൽ എത്തിക്കുന്നതാണ്. അകത്തുനിന്നും പുറത്തുനിന്നും പ്രതികൂലങ്ങൾ ആഞ്ഞടിച്ചപ്പോൾ വിളിച്ച ദൈവം വഴിതുറന്ന് നടത്തി ദൈവ പദ്ധതി തന്നിൽ പൂർത്തീകരിച്ചു എങ്കിൽ 2021 ൽ എത്ര പ്രതികൂലവും പ്രതിസന്ധികളും നേരിടേണ്ടി വന്നെങ്കിലും കരം പിടിച്ചു നടത്തുന്ന ദൈവം കൂടെയുണ്ട്, നമ്മിലൂടെയുള്ള ദൈവ പദ്ധതി ദൈവം പൂർത്തീകരിക്കും  എന്ന് ഉറപ്പുനൽകി. പാസ്റ്റർ തോമസ് മാത്യു ചാരു വേലി പ്രാർത്ഥിച്ചു ആശീർവാദത്തോടെ ഇന്നത്തെ യോഗത്തിന് സമാപനമായി.